Quantcast

പാലക്കാട് വീടിന്റെ ചുമർ ഇടിഞ്ഞുവീണ് സ്ത്രീ മരിച്ചു

കനത്ത മഴയെ തുടര്‍ന്ന് ചുമർ ഇടിഞ്ഞുവീഴുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    10 Sept 2022 10:13 AM IST

പാലക്കാട് വീടിന്റെ ചുമർ ഇടിഞ്ഞുവീണ് സ്ത്രീ മരിച്ചു
X

പാലക്കാട് കോങ്ങാട് വീടിന്റെ ചുമർ ഇടിഞ്ഞു വീണ് സ്ത്രീ മരിച്ചു. കുണ്ടുവംപാടം സ്വദേശി കുന്നത്തുവീട്ടില്‍ മല്ലിക (40)യാണ് മരിച്ചത്. പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

കനത്ത മഴയെ തുടര്‍ന്ന് ചുമർ ഇടിഞ്ഞുവീഴുകയായിരുന്നു. ഭര്‍ത്താവ് വിനോദ് കുമാറിനും പരിക്കുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് തിരിച്ചയച്ചു.

ഇവർക്ക് പുതിയ വീട് പണിതുകൊണ്ടിരിക്കുകയാണ്. അതിനാല്‍ പഴയ വീടിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റിയിരുന്നു. ബാക്കിയുള്ള രണ്ട് മുറികളിലായാണ് ഇവര്‍ താമസിച്ചിരുന്നത്.

മല്ലിക കിടന്നിരുന്ന മുറിയുടെ ചുമര്‍ പൂര്‍ണമായും ഇവരുടെ ശരീരത്തിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഇവരുടെ മക്കള്‍ മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. അതിനാൽ അപകടത്തിൽ നിന്നൊഴിവായി.

TAGS :

Next Story