മകളുടെ വിവാഹ ഒരുക്കത്തിനിടെ കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു
താനാളൂർ സ്വദേശി സൈനബയാണ് മരിച്ചത്

മലപ്പുറം: മലപ്പുറത്ത് കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.താനാളൂർ സ്വദേശി സൈനബയാണ് (44 )മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.സൈനബയുടെ മകളുടെ വിവാഹം ശനിയാഴ്ച നടക്കേണ്ടതായിരുന്നു. ഇതിന്‍റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സൈനബയുടെ തൊണ്ടയില്‍ കപ്പ് കേക്കിന്‍റെ അവശിഷ്ടം കുടുങ്ങിയത്.
സൈനബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ വെള്ളിയാഴ്ച നിക്കാഹ് നടത്തുകയും മറ്റ് ചടങ്ങുകൾ മാറ്റിവെക്കുകയുമായിരുന്നു. വീട്ടില്‍ നിന്ന് ചായകുടിക്കുന്നതിനിടെ കഴിച്ച കേക്കിന്‍റെ അവശിഷ്ടം സൈനബയുടെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Adjust Story Font
16

