ഇടുക്കിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്ത്
പിഡിപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എ കബീർ ആണ് കത്ത് നൽകിയത്

ഇടുക്കി: ഇടുക്കിയിൽ ചികിത്സപിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന പരാതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് കത്ത്. പിഡിപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എ കബീർ ആണ് കത്ത് നൽകിയത്. ചികിത്സ പിഴവ് മറച്ചുവെക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു.
ആരോപണത്തിൽ വിശദീകരണവുമായി ഇടുക്കിയിലെ സ്മിത മെമ്മോറിയൽ ആശുപത്രി രംഗത്തെത്തിയിരുന്നു. സെൻട്രൽ ഡ്രഗ്സ് കൺട്രോൾ സ്റ്റാൻഡേർഡ് അതോറിറ്റിയുടെ അനുമതിയോടെയാണ് ചികിത്സ നടത്തിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം. ചികിത്സയോട് രോഗിയുടെ ശരീരം പ്രതികരിക്കാതിരുന്നതാണ് മരണകാരണമെന്നും ആശുപത്രിയുടെ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ക്യാൻസറിനു വേണ്ടിയുള്ള അത്യാധുനിക ചികിത്സാരീതിയായ ടിൽ തെറാപ്പി പരാജയപ്പെട്ടതാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു യുവതിയുടെ ബന്ധുക്കളുടെ ആരോപണം.
Next Story
Adjust Story Font
16

