Quantcast

വയനാട് വൈത്തിരിയിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; ആറുപേർ പിടിയിൽ

തമിഴ്‌നാട് സ്വദേശിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്

MediaOne Logo

Web Desk

  • Published:

    8 Oct 2022 10:29 PM IST

വയനാട് വൈത്തിരിയിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി;    ആറുപേർ പിടിയിൽ
X

വയനാട്: വൈത്തിരിയിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. തമിഴ്‌നാട് സ്വദേശിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. ജോലി വാഗ്ദാനം ചെയ്ത വയനാട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ രണ്ടു സ്ത്രീകളടക്കം ആറുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഒക്‌ടോബർ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം.വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിൽ എത്തിച്ചായിരുന്നു പീഡനം. കൽപറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒരു സ്ത്രീയടക്കം രണ്ടുപേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു.

കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം വിശദമായ അന്വേഷണം നടക്കുകയാണ്.

TAGS :

Next Story