ഇടുക്കിയില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന; സ്ത്രീയ്ക്ക് ദാരുണാന്ത്യം
സിങ്ക്കണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകള്‍ മാരി (36) ആണ് മരിച്ചത്

ഇടുക്കി: സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീയ്ക്ക് ദാരുണാന്ത്യം. സിങ്ക്കണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകള്‍ മാരി (36) ആണ് മരിച്ചത്. മകനെ സ്‌കൂളില്‍ വിടാന്‍ പോകുമ്പോഴാണ് സംഭവം. ആക്രമണത്തില്‍ കുട്ടിക്കും സാരമായി പരിക്കേറ്റു.
രാവിലെ എട്ട് മണിയോടെയാണ് മാരിയും കുട്ടിയും ആക്രമിക്കപ്പെട്ടത്. കനത്ത മഴയും കോടമഞ്ഞും ഉണ്ടായതിനാല്‍ ഇരുവരും ആനയുടെ മുന്നിലേക്ക് എത്തിപ്പെടുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ആര്‍ആര്‍ടി സംഘം കുട്ടിയെ രക്ഷിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
Next Story
Adjust Story Font
16

