Quantcast

കലക്ടറേറ്റ് മാർച്ചിനിടെ പൊലീസ് മുടിയിൽ ചവിട്ടിയ സംഭവം: വനിതാ നേതാവ് നിയമ നടപടിക്ക്

മുടിയിൽ പൊലീസ് ബൂട്ടിട്ട് ചവിട്ടിയതും വസ്ത്രം വലിച്ചുകീറിയതും വിവാദമായിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-01-14 01:45:16.0

Published:

14 Jan 2024 1:32 AM GMT

riya narayanan kannur
X

റിയ നാരായണൻ ആശുപത്രിയിൽ

കണ്ണൂരിൽ യൂത്ത് കോൺഗ്രസിൻറെ കലക്ട്രേറ്റ് മാർച്ചിനിടെയുണ്ടായ പൊലീസ് മർദ്ദനത്തിനെതിരെ വനിതാ നേതാവ് നിയമ നടപടിയിലേക്ക്. മുടിയിൽ ബൂട്ടിട്ട് ചവിട്ടുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ യൂത്ത് കോൺഗ്രസ് അഴീക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണൻ സംസ്ഥാന - ദേശീയ വനിതാ കമ്മീഷനുകളിൽ പരാതി നൽകും. പൊലീസ് സ്വമേധയാ കേസ് എടുക്കുന്നില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും റിയ നാരായണൻ പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻറെ അറസ്റ്റിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച യൂത്ത് കോൺഗ്രസ് കണ്ണൂർ കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടെയാണ് വനിതാ പ്രവർത്തകർക്ക് മർദ്ദനമേറ്റത്. സംഘർഷത്തിനിടെ നിലത്ത് വീണ അഴീക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണൻറെ മുടിയിൽ പൊലീസ് ബൂട്ടിട്ട് ചവിട്ടിയതും വസ്ത്രം വലിച്ചുകീറിയതും വിവാദമായിരുന്നു.

ജില്ല സെക്രട്ടറി എ. ജീന അടക്കമുളളവർക്കും സംഘർഷത്തിൽ പരിക്കേറ്റിരുന്നു. പൊലീസ് വനിതാ പ്രവർത്തകരെ തെരഞ്ഞ് പിടിച്ച് അക്രമിക്കുകയായിരുന്നുവെന്നും പരിക്കേറ്റവർ ആരോപിക്കുന്നു. മർദ്ദനത്തിൽ പരിക്കേറ്റ വനിതകളടക്കം നാലുപേരാണ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്.



TAGS :

Next Story