Quantcast

യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവം; പ്രതി പിടിയിൽ

പൊന്നുരുന്നി സ്വദേശി ഷാജിയാണ് കസ്റ്റഡിയിൽ ആയത്

MediaOne Logo

Web Desk

  • Updated:

    2026-02-24 09:29:57.0

Published:

24 Feb 2026 1:42 PM IST

യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവം; പ്രതി പിടിയിൽ
X

കൊച്ചി: കൊച്ചി വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ കേസിലെ പ്രതി പിടിയിൽ. പൊന്നുരുന്നി സ്വദേശി ഷാജിയാണ് കസ്റ്റഡിയിൽ ആയത്. മറ്റൊരിടത്ത് വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം.

വൈറ്റില ഫ്ലൈ ഓവറിന് താഴെ റെയിൽവേ ട്രാക്കിന് സമീപത്തായാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ മൂന്ന് മണിക്ക് പോയ ട്രെയിനിലെ ലോക്കോ പൈലറ്റാണ് മൃതദേഹം കാണുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉപയോഗശൂന്യമായി കിടന്ന റെയിൽവേ ട്രാക്കിലാണ് മൃതദേഹം കിടന്നത്.

ശരീരത്തിൽ മുറിവുകൾ ഉണ്ട്‌. സമീപത്തു കിടന്നിരുന്ന മൊബൈൽ ഫോണിൽ നിന്നും ലഭിച്ച സിം കാർഡ് കോട്ടയം സ്വദേശിയുടെയാണ്‌. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

TAGS :

Next Story