Quantcast

കാസർകോട്ട് കടയ്ക്കുള്ളിൽ യുവതിയെ ടിന്നർ ഒഴിച്ച് തീ കൊളുത്തി

രാമാമൃതം മദ്യപിച്ച് നിരന്തരം തന്റെ കടയിൽ വന്ന് പ്രശ്‌നമുണ്ടാക്കുന്നതായി രമിത കടയുടമയോട് പരാതി പറഞ്ഞിരുന്നു.

MediaOne Logo

Web Desk

  • Updated:

    2025-04-08 14:25:33.0

Published:

8 April 2025 7:53 PM IST

Woman set on fire by pouring paint tinner in Kasargode
X

കാസർകോട്: ബേഡകത്ത് കടയ്ക്കുള്ളിൽ യുവതിയെ ടിന്നർ ഒഴിച്ച് തീ കൊളുത്തി. ബേഡകത്ത് പലചരക്കുകട നടത്തുന്ന രമിതയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കർണാടക സ്വദേശി രാമാമൃതമാണ് ആക്രമിച്ചത്.

രമിതയുടെ കടയ്ക്ക് സമീപത്താണ് രാമാമൃതത്തിന്റെ ഫർണിച്ചർ കടയുള്ളത്. ഒരു വർഷമായി ഇയാൾ ഇവിടെ ഫർണിച്ചർ കട നടത്തിവരുന്നു.

രാമാമൃതം മദ്യപിച്ച് നിരന്തരം തന്റെ കടയിൽ വന്ന് പ്രശ്‌നമുണ്ടാക്കുന്നതായി രമിത കടയുടമയോട് പരാതി പറഞ്ഞിരുന്നു.

തുടർന്ന് കടമുറി ഒഴിയാൻ രാമാമൃതത്തോട് കടയുടമ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ 40 ശതമാനത്തോളം പൊള്ളലേറ്റ രമിത ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.


TAGS :

Next Story