ഭർത്താവുമായി വഴക്ക്; യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ
തിരുവനന്തപുരം ആര്യനാടാണ് സംഭവം. വിതുര മരുതാമല സ്വദേശി ബെൻസി ഷാജി ആണ് മരിച്ചത്

തിരുവനന്തപുരം: യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്തനിലയിൽ. തിരുവനന്തപുരം ആര്യനാടാണ് സംഭവം. വിതുര മരുതാമല സ്വദേശി ബെൻസി ഷാജി ആണ് മരിച്ചത്. ഭർത്താവ് ജോബിനുമായി ഉണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന. പകൽ 11 മണിയോടെ ബെൻസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നാലുമാസമായി ഭർത്താവ് ജോബിനൊപ്പം വാടകവീട്ടിലായിരുന്നു താമസം. ഇന്ന് രാവിലെ സ്വന്തം വീട്ടിലേക്ക് പോകണമെന്ന് ബെൻസി ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് കൂട്ടാക്കിയില്ല. തുടർന്നുണ്ടായ തർക്കങ്ങൾക്കൊടുവിൽ ബെൻസി വീടിനുള്ളിൽ കയറി വാതിലടച്ച് തൂങ്ങി മരിക്കുകയായിരുന്നു. ജോബിൻ നാട്ടുകാരെ കൂട്ടി വാതിൽ പൊളിച്ച് അകത്ത് കയറിയെങ്കിലും ബെൻസിയെ രക്ഷിക്കാനായില്ല.
ആര്യനാട് പോലീസ് സ്ഥലത്തെത്തി തുടർ നടപാടികൾ സ്വീകരിച്ചുവരികയാണ്.
Next Story
Adjust Story Font
16

