Quantcast

കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം

കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമികനിഗമനം

MediaOne Logo

Web Desk

  • Updated:

    2026-02-24 03:13:48.0

Published:

24 Feb 2026 7:34 AM IST

കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം
X

കൊച്ചി: കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ യുവതി മരിച്ച നിലയിൽ. വൈറ്റില ഫ്ലൈഓവറിന് സമീപം പുലർച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമികനിഗമനം. 40 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുലര്‍ച്ചെ ഇതുവഴി പോയ അമൃത എക്സ്പ്രസിലെ ലോക്കോപൈലറ്റാണ് പൊലീസിനെ വിവരമറിയിക്കുന്നത്. മൃതദേഹത്തിന് സമീപത്തു നിന്നും മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്.

Updating...



TAGS :

Next Story