Quantcast

പറവൂർ പാലത്തിനു സമീപം വയോധികയുടെ മൃതദേഹം കണ്ടെത്തി

മാനസിക വെല്ലുവിളി നേരിടുന്നയാളാണു മരിച്ച 70കാരിയെന്ന് പൊലീസ് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    10 Feb 2024 6:26 AM GMT

പറവൂർ പാലത്തിനു സമീപം വയോധികയുടെ മൃതദേഹം കണ്ടെത്തി
X

കൊച്ചി: എറണാകുളം പറവൂർ പാലത്തിന് സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചിറ്റാറ്റുകര നീണ്ടൂർ സ്വദേശി റീത്തയെയാണ്(70) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണു വയോധികയെന്ന് പൊലീസ് അറിയിച്ചു.

ഇന്നു രാവിലെ മുതൽ ഇവരെ വീട്ടിൽനിന്ന് കാണാതായിരുന്നു. ഇതിനിടെയാണ് പറവൂർ പാലത്തിനു സമീപത്തുനിന്ന് ഒരു സ്ത്രീയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയത്.

11 മണിയോടെ മൃതദേഹം റീത്തയുടേതാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.

Summary: Dead body of an elderly woman found near Paravur bridge in Ernakulam

TAGS :

Next Story