Quantcast

തിരുവനന്തപുരത്ത് സ്ത്രീയുടെ കഴുത്തിൽ കമ്പ് കുത്തിയിറക്കി

സംഭവത്തിൽ അയൽവാസികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

MediaOne Logo

Web Desk

  • Published:

    10 Oct 2022 6:15 AM GMT

തിരുവനന്തപുരത്ത് സ്ത്രീയുടെ കഴുത്തിൽ കമ്പ് കുത്തിയിറക്കി
X

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്ത്രീയുടെ കഴുത്തിൽ കമ്പ് കുത്തിയിറക്കി കൊല്ലാൻ ശ്രമം. നെയ്യാറ്റിൻകര മരുതുംകോട് സ്വദേശിനി വിജയകുമാരി (50) യാണ് ആക്രമണത്തിന് ഇരയായത്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. സംഭവത്തിൽ അയൽവാസികളായ അനീഷ്, നിഖിൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയകുമാരി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ഇവരുടെ നില അതീവ ഗുരുതരമാണ്. അതിർത്തി തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

TAGS :

Next Story