എറണാകുളത്ത് പ്രസവ ചികിത്സക്കിടെ യുവതിക്ക് ദാരുണാന്ത്യം; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍
വടക്കന്‍ പറവൂര്‍ പട്ടണം സ്വദേശിനി കാവ്യമോളാണ് മരണപ്പെട്ടത്

എറണാകുളം: വടക്കന്‍ പറവൂരില്‍ പ്രസവ ചികിത്സക്കിടെ യുവതിക്ക് ദാരുണാന്ത്യം. വടക്കന്‍ പറവൂര്‍ പട്ടണം സ്വദേശിനി കാവ്യമോളാണ് മരണപ്പെട്ടത്. സംഭവത്തില്‍ വടക്കന്‍ പറവൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കഴിഞ്ഞ 24ാം തിയതിയാണ് കാവ്യ രണ്ടാം കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന് പിന്നാലെ അമിതമായ രക്തസ്രാവമുണ്ടാകുകയും ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ട അവസ്ഥ വരികയുമായിരുന്നു. ഹൃദയാഘാതം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആന്തരികാവയവങ്ങളുടെ തകരാര്‍ കാരണം ജീവന്‍ നഷ്ടപെടുകയായിരുന്നു.
ആശുപത്രി അധികൃതരുടെ ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാൽ, ചികിത്സയില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി.
Next Story
Adjust Story Font
16

