സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ചകളിൽ സ്ത്രീ ക്ലിനിക്ക്
ജനകീയാരോഗ്യകേന്ദ്രങ്ങളിലും നഗര ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീ ക്ലിനിക്കുകൾ ചൊവ്വാഴ്ചകളിൽ ഉണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ചൊവ്വാഴ്ചകളില്‍ സ്ത്രീ ക്ലിനിക്കുകൾ. ജനകീയാരോഗ്യകേന്ദ്രങ്ങളിലും നഗര ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീ ക്ലിനിക്കുകൾ ചൊവ്വാഴ്ചകളിൽ ഉണ്ടാകും.
സ്ത്രീ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പള്ളിത്തുറ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് നിര്‍വഹിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
പൊതുജനാരോഗ്യ സംവിധാനത്തിന്‍ ആവശ്യമായ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ക്ലിനിക്കുകള്‍, അയല്‍ക്കൂട്ട സ്‌ക്രീനിംഗ് ക്യാമ്പുകള്‍, വിദഗ്ധ സ്‌പെഷ്യലിസ്റ്റ് സേവനങ്ങള്‍ എന്നിവ ഒരുക്കുന്നതിനായാണ് സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.
Next Story
Adjust Story Font
16

