Quantcast

വെൽക്കം ഐറീന; ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്‍സി ഐറീന വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്തു

സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യമാണ്

MediaOne Logo

Web Desk

  • Updated:

    2025-06-09 03:28:23.0

Published:

9 Jun 2025 7:12 AM IST

വെൽക്കം ഐറീന; ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്‍സി ഐറീന വിഴിഞ്ഞം തുറമുഖത്ത്  ബർത്ത് ചെയ്തു
X

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്തു. രാവിലെ എട്ട് മണിയോടെയാണ് ബർത്തിംഗ് നടന്നത്.വാട്ടർ സല്യൂട്ട് നൽകിയാണ് MSC ഐറീനയെ സ്വീകരിച്ചത്.

തൃശ്ശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്റണിയാണ് എംഎസ്‍സി ഐറീനയുടെ ക്യാപ്റ്റൻ.400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുണ്ട് എംഎസ്‍സി ഐറീനയ്ക്ക്.

സൗത്ത് ഏഷ്യൻ തുറമുഖങ്ങളിൽ ഐറീനയെത്തുന്നത് ഇതാദ്യമാണ്. മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുടെ ഐറീന സിരീസിലുള്ള കപ്പലുകളാണ് ലോകത്തെ എറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ.



TAGS :

Next Story