Quantcast

സംസ്ഥാനത്ത് ഇന്നും മഴ തുടരും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴക്കുള്ള മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    14 Sept 2021 6:40 AM IST

സംസ്ഥാനത്ത് ഇന്നും മഴ തുടരും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
X

സംസ്ഥാനത്ത് ഇന്നും മഴ തുടരും. എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴക്കുള്ള മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടൽ ന്യൂനമർദമാണ് മഴക്ക് കാരണം.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതു കൊണ്ട് സൂചിപ്പിക്കുന്നത്.

TAGS :

Next Story