Quantcast

ഇന്നും ശമനമില്ല; സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മാര്‍ച്ച് 15 മുതല്‍ 19 വരെ സാധാരണയെക്കാള്‍ 2 - 4 °C കൂടുതൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2024-03-16 04:14:45.0

Published:

16 March 2024 4:08 AM GMT

Hot wheather representative image
X

തിരുവനന്തപുരം: സംസ്ഥനത്ത് ഇന്നും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ഇന്നും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം, എറണാംകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് അലര്‍ട്ട്.

ഇന്നലെ സംസ്ഥാനത്ത് മഴയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പത്തനംതിട്ട, കൊല്ലം, എറണാംകുളം എന്നിവിടങ്ങളില്‍, ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്കും 40 കീലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാകേന്ദ്രം അറിയിച്ചത്.

കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലൊന്നും മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്.

മാര്‍ച്ച് 15 മുതല്‍ 19 വരെ പാലക്കാട്, കൊല്ലം, ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് സാധാരണയെക്കാള്‍ 2 - 4 °C കൂടുതലാണ്.


TAGS :

Next Story