വയനാട്ടിൽ പീഡനത്തിന് ഇരയായ പതിനാറുകാരി മരിച്ച നിലയിൽ
തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർഥിനിയെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്

കല്‍പ്പറ്റ: വയനാട്ടില്‍ പീഡനത്തിന് ഇരയായ പതിനാറുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ചയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയല്‍വാസിയുമാണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ വിവരം സ്‌കൂള്‍ അധികൃതരാണ് പൊലീസിനെ അറിയിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പലതവണ കുട്ടി പീഡനത്തിനിരയായിരുന്നുവെന്നാണ് വിവരം. പെണ്‍കുട്ടി കടുത്ത ശാരീരിക പീഡനമനുഭവിച്ചിരുന്നുവെന്ന വിവരം സ്‌കൂള്‍ അധികൃതരാണ് പൊലീസിനെ അറിയിച്ചത്. ഇതേതുടര്‍ന്ന്, അന്വേഷണം ആരംഭിച്ച പൊലീസ് ബന്ധുവും അയല്‍വാസിയുമായ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ കൂടുതലാളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
Adjust Story Font
16

