സ്വത്തുതർക്കം; പാലക്കാട്ട് നടുറോഡിൽ നമസ്കരിച്ച് യുവതിയുടെ പ്രതിഷേധം
പാലക്കാട് നഗരത്തിലെ തിരക്കേറിയ ഐഎംഎ ജങ്ഷനിലാണ് സംഭവം

പാലക്കാട്: പാലക്കാട് നഗരത്തില്‍ നടുറോഡില്‍ നമസ്‌കരിച്ച് യുവതിയുടെ പ്രതിഷേധം. കുടുംബസ്വത്തിനെ കുറിച്ചുള്ള തര്‍ക്കം ജനത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് റോഡില്‍ നമസ്‌കരിച്ചതെന്ന് യുവതി പറഞ്ഞു. പാലക്കാട് നഗരത്തിലെ തിരക്കേറിയ ഐഎംഎ ജങ്ഷനിലാണ് സംഭവം.
യുവതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ സ്വത്ത് സംബന്ധിച്ച് ഭര്‍ത്താവിന്റെ സഹോദരങ്ങളുമായി തര്‍ക്കം നടന്നുകൊണ്ടിരിക്കുകയാണ്. എത്ര ശ്രമിച്ചിട്ടും പ്രശ്‌നം പരിഹരിക്കാനാവാത്തതിനെ തുടര്‍ന്ന് ജനശ്രദ്ധയാകര്‍ഷിക്കാനാണ് നടുറോട്ടിൽ നമസ്‌കരിച്ചതെന്നാണ് യുവതിയുടെ വിശദീകരണം.
സംഭവത്തില്‍ കൊല്ലങ്കോട് സ്വദേശിനിയായ യുവതിയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
Next Story
Adjust Story Font
16

