Quantcast

വളാഞ്ചേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി

പരാതിയില്‍ മൂന്നുപേരെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    25 Nov 2023 1:21 AM GMT

വളാഞ്ചേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി
X

തിരൂര്‍(മലപ്പുറം): വളാഞ്ചേരിൽ സാമ്പത്തിക പ്രശ്‌നത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. പരാതിയില്‍ മൂന്നുപേരെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

വളാഞ്ചേരി കോട്ടപ്പുറം അമ്പാള്‍ റോഡില്‍ ബൈക്കില്‍ പോവുകയായിരുന്ന എടയൂര്‍ പൂക്കാട്ടിരി സ്വദേശിയെ ഏഴംഗസംഘം കാറിലെത്തി തടഞ്ഞുവയ്ക്കുകയും ബലമായി വാഹനത്തില്‍ കയറ്റികൊണ്ടുപോയി മര്‍ദ്ദിക്കുകയുമായിരുന്നെന്നാണ് പരാതി. സംഭവത്തില്‍ കൊണ്ടോട്ടി മോങ്ങം സ്വദേശികളായ ഫവാസ്, ഷാനിബ്, അബ്ദുല്ലത്തീഫ് എന്നിവരെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്.

സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിലായിരുന്നു മര്‍ദനമെന്നാണ് യുവാവ് പൊലീസിനു നല്‍കിയ മൊഴി. അമ്പാളില്‍നിന്നും കാറില്‍ കയറ്റി മര്‍ദിക്കുന്നതിനിടെ യുവാവ് ഉറക്കെ ശബ്ദത്തില്‍ നിലവിളിക്കുകയായിരുന്നു. ഇത് കേട്ടെത്തിയ നാട്ടുകാര്‍ സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും കാറില്‍ യുവാവിനെയും കൊണ്ട് കടന്നുകളഞ്ഞു. പിന്നീട് ഏഴംഗസംഘത്തില്‍പെട്ട ഒരാള്‍ യുവാവിന്റെ ബൈക്ക് എടുക്കാന്‍ വരികയും ആളെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

പൊലീസെത്തി ഇയാളെ വിശദമായി ചോദ്യംചെയ്തു. തുടര്‍ന്നാണ് യുവാവിനെ പ്രതികള്‍ മോചിപ്പിക്കുന്നത്. കേസിലെ മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. അവശനായ യുവാവ് വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയിൽ ചികിത്സയിലാണ്.

Summary: In Malappuram's Valanchery a young man was abducted and beaten up over financial issues

TAGS :

Next Story