Quantcast

പേരാമ്പ്രയില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിനു ദാരുണാന്ത്യം

പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മുനീബ് ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    14 Sept 2023 5:16 PM IST

പേരാമ്പ്രയില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിനു ദാരുണാന്ത്യം
X

കോഴിക്കോട്: പേരാമ്പ്ര ചാലിക്കരയില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിനു ദാരുണാന്ത്യം. പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. ചാലിക്കര മായഞ്ചേരി പൊയില്‍ റോഡ് ജങ്ഷനു സമീപം സംസ്ഥാനപാതക്കരികിലെ പറമ്പില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബോര്‍ഡ് സ്ഥാപിക്കുന്നതിനിടയില്‍ കാലുതെറ്റി സമീപത്തെ ലൈനിലേക്ക് വീഴുകയായിരുന്നു. ഉടന്‍ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യൂത്ത് ലീഗ് കക്കാട് ശാഖ പ്രസിഡന്‍റ്, മണ്ഡലം കൗണ്‍സിലര്‍, എസ്‌.കെ.എസ്.എസ്.എഫ് പേരാമ്പ്ര മേഖല ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ചെറുകുന്നത്ത് മൂസ-സറീന ദമ്പതികളുടെ മകനാണ്. സഹോദരി മുഹ്സിന.

Summary: Young man died of shock while installing an advertisement board in Perambra, Kozhikode

TAGS :

Next Story