മുറ്റം വൃത്തിയാക്കുന്നതിനിടെ പ്രഷർ പമ്പ് മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു
മംഗലംഡാം ചിറ്റടി ചീളി വള്ളിക്കാട്ടുകുഴിയിൽ ലിറ്റോ ആണ് മരിച്ചത്

പാലക്കാട്: വണ്ടാഴിയിൽ പ്രഷർ പമ്പ് മെഷീനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. മംഗലംഡാം ചിറ്റടി ചീളി വള്ളിക്കാട്ടുകുഴിയിൽ ലിറ്റോ ( 31) ആണ് മരിച്ചത്. വീടിൻ്റെ മുറ്റത്ത് പുല്ല് വെട്ടിയതിന് ശേഷം പ്രഷർ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Next Story
Adjust Story Font
16

