മലപ്പുറത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു
ചെനക്കലങ്ങാടി സ്വദേശി ആദിൽ ആരിഫ് ഖാനാണ് മരിച്ചത്

മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെനക്കലങ്ങാടി സ്വദേശി ആദിൽ ആരിഫ് ഖാനാണ് മരിച്ചത്.
80 ശതമാനത്തിലേറെ പൊള്ളലേറ്റ ആദിലിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് കൊണ്ടുപോയെങ്കിലും ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വീടിനു സമീപത്ത് വെച്ച് കാറിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റത്.
Next Story
Adjust Story Font
16

