Quantcast

കടയുടെ നെയിം ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

എടക്കുളം സ്വദേശി ദിൽഷാദ് റോഷൻ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-01-07 10:30:34.0

Published:

7 Jan 2024 9:51 AM GMT

കടയുടെ നെയിം ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
X

മലപ്പുറം: തിരുന്നാവായയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. എടക്കുളം സ്വദേശി അവറാങ്കൽ ദിൽഷാദ് റോഷൻ(20) ആണ് മരിച്ചത്. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് സംഭവം. കടയുടെ നെയിം ബോർഡ് ഘടിപ്പിക്കുന്നതിനിടെയാണ് അപകടം.

കാദനങ്ങാടി സ്വദേശി അവറാങ്കൽ ഫൈസൽ ബാബുവിൻ്റെ മകനാണ് ദിൽഷാദ്. തിരുന്നാവായ ജങ്ഷനിലെ കടയിൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിക്കുമ്പോഴായിരുന്നു അപകടം. കടയുടെ മുന്നിൽ ബോർഡ് സ്ഥാപിച്ച് താഴെ ഇറങ്ങുമ്പോഴാണ് ഷോക്കേറ്റത്. ഇറങ്ങാൻ ഉപയോഗിച്ച ഇരുമ്പ് കമ്പി, കടയിൽ പുറത്തേക്ക് തള്ളിനിന്ന വയറിൽ തട്ടിയാണ് അപകടം.

മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‍മോര്‍ട്ടം നടപടികൾക്കുശേഷം ഖബറടക്കം തിരുന്നാവായ എടക്കുളം ജുമാമസ്ജിദിൽ നടക്കും. ജമീലയാണ് മാതാവ്. ഒരു സഹോദരിയുണ്ട്. പ്ലസ്ടുവിനു ശേഷം കാദനങ്ങാടിയിലെ സ്ഥാപനത്തിൽ ജോലിചെയ്തുവരികയായിരുന്നു ദിൽഷാദ്.

Summary: Young man dies of electrocution in Thirunavaya, Malappuram

TAGS :

Next Story