Quantcast

തിരുവനന്തപുരത്ത് പുഴയിൽ യുവാവ് മുങ്ങിമരിച്ചു

ഇന്നു വൈകീട്ട് ഇത്തിക്കരയാറിലാണ് അപകടമുണ്ടായത്

MediaOne Logo

Web Desk

  • Published:

    29 March 2024 3:18 PM GMT

MediaOne news, Malayalam breaking news, Malayalam accident news
X

തിരുവനന്തപുരം: പള്ളിക്കൽ പകൽക്കുറിയിൽ യുവാവ് മുങ്ങിമരിച്ചു. നാവായിക്കുളം സ്വദേശി വൈഷ്ണവ്(19) ആണ് മരിച്ചത്. ഇന്നു വൈകീട്ട് ഇത്തിക്കരയാറിലാണ് അപകടമുണ്ടായത്.

പുഴയിൽ രണ്ട് കൂട്ടുകാരോടൊപ്പം കുളിക്കാൻ എത്തിയതായിരുന്നു വൈഷ്ണവ്. നീന്തുന്നതിനിടയിൽ ചുഴിയിൽ അകപ്പെടുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ.

Summary: Young man drowns in Thiruvananthapuram's Pallikal Itthikkara river

TAGS :

Next Story