Quantcast

ഇടുക്കി നെടുങ്കണ്ടത്ത് യുവാവ് വീട്ടുമുറ്റത്ത് കുത്തേറ്റു മരിച്ചു

വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന നിലയില്‍ പ്രവീണിനെ പിതാവാണ് കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2024-01-27 10:27:44.0

Published:

27 Jan 2024 1:37 PM IST

ഇടുക്കി നെടുങ്കണ്ടത്ത് യുവാവ് വീട്ടുമുറ്റത്ത് കുത്തേറ്റു മരിച്ചു
X

ഇടുക്കി: നെടുങ്കണ്ടത്ത് യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാരിത്തോട് അശോകവനം സ്വദേശി കല്ലുപുരയ്ക്കകത്ത് പ്രവീൺ (37) ആണ് മരിച്ചത്. കഴുത്തിനും വയറിലുമാണ് കുത്തേറ്റത്.

വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന നിലയിൽ പിതാവ് ഔസേപ്പച്ചനാണ് പ്രവീണിനെ കണ്ടത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു.

കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഉടുമ്പൻചോല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Summary: Young man stabbed to death in Nedumkandam, Idukki

TAGS :

Next Story