Quantcast

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണു; യുവാവിന്റെ തലയ്ക്ക് ഗുരുതര പരിക്ക്

ടിപ്പറുകൾ ചട്ടം പാലിക്കാതെ പോകുന്നതാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് സ്ഥലത്ത് പ്രതിഷേധം.

MediaOne Logo

Web Desk

  • Updated:

    2024-03-19 06:07:50.0

Published:

19 March 2024 5:46 AM GMT

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണു; യുവാവിന്റെ തലയ്ക്ക് ഗുരുതര പരിക്ക്
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുവന്ന ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. മുക്കോല സ്വദേശി അനന്തുവിനാണ് തലയ്ക്ക് പരിക്കേറ്റത്. ഇരുചക്രവാഹനത്തിൽ വന്ന അനന്തുവിന്റെ തലയിലേക്ക് ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീഴുകയായിരുന്നു.

സംഭവത്തിനു പിന്നാലെ മുക്കോലയിൽ വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖ റോഡ് ഉപരോധിച്ചു. ടിപ്പറുകൾ ചട്ടം പാലിക്കാതെ പോകുന്നതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. തുറമുഖ അധികൃതരും പൊലീസും ചർച്ചയ്ക്ക് വന്ന് പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ അനന്തു ആശുപത്രിയിൽ ചികിത്സയിലാണ്.

TAGS :

Next Story