Quantcast

ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട യുവാവിനെ മർദിച്ച് മൂന്ന് പവന്‍റെ സ്വര്‍ണമാല തട്ടിയെടുത്തു; നാല് പേര്‍ അറസ്റ്റില്‍

മർദനത്തിന് ശേഷം യുവാവിനെ പാങ്ങോട് സുമതി വളവിൽ ഉപേക്ഷിച്ചെന്നും പരാതിയില്‍ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2025-08-10 07:27:19.0

Published:

10 Aug 2025 12:53 PM IST

ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട യുവാവിനെ മർദിച്ച് മൂന്ന് പവന്‍റെ സ്വര്‍ണമാല തട്ടിയെടുത്തു; നാല് പേര്‍ അറസ്റ്റില്‍
X

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡേറ്റിങ് ആപ് വഴി യുവാവിനെ കബളിപ്പിച്ചതായി പരാതി. സ്വർണാഭരണങ്ങളുമായി മുങ്ങിയ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ സ്വദേശി മുഹമ്മദ് സല്‍മാന്‍ , കൊല്ലായില്‍ സ്വദേശി സുധീര്‍ , ചിതറ സ്വദേശി സജിത്ത് കുളത്തൂപ്പുഴ സ്വദേശി ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്.

ഡേറ്റിംഗ് ആപ്പിൽ പരിചയം സ്ഥാപിച്ചശേഷം പ്രതികൾ കാറിലെത്തി യുവാവിനെ കൂട്ടിക്കൊണ്ട് പോയി മർദിക്കുകയായിരുന്നു.വെഞ്ഞാറമൂട് സ്വദേശിയാണ് ആക്രമണത്തിനിരയായത്. വാഹനത്തില്‍വെച്ച് ഇയാളെ നഗ്‌നനാക്കി ഫോട്ടോയെടുത്തശേഷം മൂന്ന് പവന്‍ തൂക്കംവരുന്ന സ്വര്‍ണമാല കൈക്കലാക്കി മർദിച്ചു ശേഷം പാങ്ങോടിനടുത്ത് സുമതിവളവില്‍ ഉപേക്ഷിച്ചെന്നാണ് കേസ്.


TAGS :

Next Story