Quantcast

മഴയത്തു ബൈക്കിൽ സഞ്ചരിച്ചു കൊണ്ട് യുവാക്കളുടെ തേച്ചുകുളി; ദൃശ്യം വൈറല്‍, ഒടുവില്‍ പൊലീസ് പിടിയില്‍

അര്‍ദ്ധനഗ്നരായി സോപ്പ് തേച്ച് ചിരിച്ചുല്ലസിച്ച് ബൈക്കില്‍ പോകുന്ന യുവാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

MediaOne Logo

Web Desk

  • Published:

    5 Nov 2022 11:08 AM IST

മഴയത്തു ബൈക്കിൽ സഞ്ചരിച്ചു കൊണ്ട് യുവാക്കളുടെ തേച്ചുകുളി; ദൃശ്യം വൈറല്‍, ഒടുവില്‍ പൊലീസ് പിടിയില്‍
X

കൊല്ലം: ശാസ്താംകോട്ടയിൽ മഴയത്തു ബൈക്കിൽ സഞ്ചരിച്ചു കൊണ്ട് സോപ്പ് തേച്ചുകുളിച്ച യുവാക്കൾ പൊലീസ് പിടിയിലായി. സിനിമാപറമ്പ് സ്വദേശികളായ അജ്മൽ, ബാദുഷഎന്നിവർക്കെതിരെയാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തത്.

ഭരണിക്കാവ് ജംഗ്ഷനിലൂടെയായിരുന്നു യുവാക്കളുടെ പ്രകടനം. അര്‍ദ്ധനഗ്നരായി സോപ്പ് തേച്ച് ചിരിച്ചുല്ലസിച്ച് ബൈക്കില്‍ പോകുന്ന യുവാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതു ശാസ്താംകോട്ട പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുകയും യുവാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. ഇന്നലെ വൈകീട്ടോടെയാണ് ഇരുവരും സ്റ്റേഷനില്‍ ഹാജരായത്.

'കളി കഴിഞ്ഞ് വരികയായിരുന്നു. ഇതിനിടെ മഴ പെയ്തു. ഇതോടെ കുളിക്കാനുള്ള കൗതകത്തിന് വേണ്ടി ചെയ്തതാണ്' എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. യുവാക്കള്‍ ലഹരിയും മറ്റും ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഗതാഗത നിയമം ലംഘിച്ചതിന് കേസെടുത്ത പൊലീസ് യുവാക്കളില്‍ നിന്നും പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു.

TAGS :

Next Story