Quantcast

കാസര്‍കോട്ട് പനി ബാധിച്ച് യുവതി മരിച്ചു

മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

MediaOne Logo

Web Desk

  • Published:

    29 Jun 2023 12:54 PM IST

fever death
X

അശ്വതി

കാസര്‍കോട് പനി ബാധിച്ച് യുവതി മരിച്ചു. ചെമ്മനാട് ആലക്കം പടിക്കാലിലെ അശ്വതി (28) ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 6 വയസുള്ള ഒരു കുട്ടിയുണ്ട്. ചെർക്കളയിലെ ടിടിസി വിദ്യാർഥിനിയാണ് അശ്വതി. ചെമ്മനാട് ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ടി ടി സി ട്രയിനിംഗിനിടെ തിങ്കളാഴ്ച ഉച്ചയോടെ പനിയും ക്ഷീണവും കാരണം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചൊവ്വാഴ്ച പനി കൂടിയതിനാൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു, ഇന്ന് പുലർച്ചെയായിരുന്നു മരണം. മൃതദേഹം ഒടയംച്ചാലിലുള്ള അശ്വതിയുടെ വീട്ടുപറമ്പിൽ സംസ്കരിച്ചു.

TAGS :

Next Story