'പാര്‍ട്ടിയും മുന്നണിയും കൂടെയുള്ളപ്പോള്‍ ഒരു ഭയവുമില്ല, പഞ്ചായത്ത് പ്രസിഡന്റാകുമെന്ന് പ്രതീക്ഷിച്ചതല്ല'; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ് ഷഹീനമോള്‍ മീഡിയവണിനോട്
മലപ്പുറം ഏലംകുളം പഞ്ചായത്ത് പ്രസിഡന്‍റാണ് ഷഹീനമോൾ

മലപ്പുറം: ജനപ്രതിനിധിയാകാന്‍ കഴിഞ്ഞതിലും പ്രസിഡന്റാകാന്‍ കഴിഞ്ഞതിലും സന്തോഷമെന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായ മലപ്പുറം ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് എം.ടി ഷാഹിനമോള്‍. പാര്‍ട്ടിയും ഭരണസമിതിയും മുന്നണിയും കൂടെയുള്ളപ്പോള്‍ യാതൊരു വിധത്തിലുള്ള ഭയവുമില്ല. പഞ്ചായത്ത് പ്രസിഡന്റാകുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഷാഹിനമോള്‍ മീഡിയവണിനോട് പറഞ്ഞു.
ആദ്യത്തെ വോട്ട് സ്വന്തം പേരില്‍ ചെയ്യാനായതില്‍ സന്തോഷം. ആദ്യമായിട്ടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഡിഗ്രി പഠനകാലത്തൊക്കെ രാഷ്ട്രീയമുണ്ടായിരുന്നു. പാര്‍ട്ടിയും മുന്നണിയും ഭരണസമിതിയും മുന്നിലും പിന്നിലുമായുള്ളപ്പോള്‍ പേടിയൊന്നുമില്ല. ഇഎംഎസിന്റെ നാട്ടില്‍ 40 വര്‍ഷത്തിന് ശേഷമാണ് മുസ്‌ലിം ലീഗ് പ്രതിനിധി വിജയിക്കുന്നത്.
തെരഞ്ഞെടുപ്പിന് ശേഷവും പൊതുരംഗത്ത് സജീവമായി ഉണ്ടാകുമെന്നും ഏറ്റവും മികച്ച പ്രസിഡന്റായിട്ടാവും ഇനി അറിയപ്പെടുകയെന്നും ഷാഹിന മീഡിയവണിനോട് പറഞ്ഞു.
Adjust Story Font
16

