തിരുവനന്തപുരം പേട്ടയിൽ 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കൊല്ലം സ്വദേശി സിൽവസ്റ്റർ ആണ് പിടിയിലായത്

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്ന് 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊല്ലം സ്വദേശിയായ സിൽവസ്റ്റർ ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
ട്രെയിനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാളെ പിടികൂടിയത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് മറ്റൊരു വഴി പോകാൻ തുടങ്ങുമ്പോൾ പ്രതിയെ പിടികൂടുകയായിരുന്നു.
കമ്പ്യൂട്ടർ യുപിഎസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിയുണ്ടായിരുന്നത്. ഇയാളിൽ നിന്ന് ഗോൾഡൻ ഷാംപെയിനും പിടികൂടി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ് സിൽവസ്റ്റർ. പ്രതിയെ വഞ്ചിയൂർ പൊലീസിന് കൈമാറി.
Next Story
Adjust Story Font
16

