Quantcast

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം, ഐ.ടി വകുപ്പ് പ്രകാരം കുറ്റം ചുമത്തി

തിരുവനന്തപുരം സിറ്റി ഡി.സി.പി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

MediaOne Logo

Web Desk

  • Updated:

    2023-11-18 06:04:30.0

Published:

18 Nov 2023 5:27 AM GMT

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം, ഐ.ടി വകുപ്പ് പ്രകാരം കുറ്റം ചുമത്തി
X

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസ് പ്രത്യേകസംഘം അന്വേഷിക്കും. തിരുവനന്തപുരം സിറ്റി ഡി.സി.പി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. അതേസമയം, കേസിൽ ഐ.ടി വകുപ്പ് പ്രകാരവും കുറ്റം ചുമത്തി. ഐ.ടി ആക്ട് 66സി ആണ് ചുമത്തിയത്. വ്യാജ തിരിച്ചറിയൽ കാർഡ് വിഷയത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പരാതിയിൽ ഇന്നലെ രാത്രിയാണ് കേസെടുത്തത്.

വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ ഡി.വൈ.എഫ്.ഐ ഡിജിപിക്ക് പരാതി നൽകിയിട്ടിട്ടുണ്ടെന്ന് എ.എ.റഹീം എം.പി പറഞ്ഞു. മൂന്ന് നേതാക്കളുടെ ഇടപെടൽ ഇക്കാര്യത്തിൽ നേരിട്ട് ഉണ്ടായിട്ടുണ്ട്. എ.ഐ.സി.സി നേതൃത്വം വിഷയത്തിൽ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്. കേരളത്തിൽ അടുത്ത വർഷം നടക്കാൻ ഇരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പൈലറ്റാണോ ഇതെന്ന് ഗൗരവമായി അന്വേഷിക്കണമെന്നും എ.എ.റഹീം എം.പി പറഞ്ഞു

യൂത്ത് കോൺഗ്രസ് വ്യാജ ഐ ഡി വിവാദം ഞെട്ടിപ്പിക്കുന്നതെന്ന് സി.പി.എം നേതാവ് എ.കെ.ബാലൻ പറഞ്ഞു. അനർഹരായവരെ സ്ഥാനങ്ങളിൽ എത്തിച്ചതിന്റെ തെളിവാണിത്. അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടുപിടിക്കുന്നതുവരെ ആർക്കെതിരെയും ആരോപണം ഉന്നയിക്കുന്നില്ല. ജനാധിപത്യ വ്യവസ്ഥിതിയെ അട്ടിമറിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും എന്തുകൊണ്ട് പ്രതിപക്ഷ നേതാവ് മിണ്ടുന്നില്ലെന്നും എ.കെ.ബാലൻ ചോദിച്ചു. വിഷയത്തിൽ പരാതിയുണ്ടെങ്കിൽ പരിശോധിക്കട്ടെയെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

TAGS :

Next Story