'യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്ക് എതിരെയുള്ള കേസുകൾ താങ്കളുടെ പ്രായത്തേക്കാൾ കൂടുതലാണ്'; പി.ജെ കുര്യനെതിരെ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി
'Mr.പെരുന്തച്ചൻ കുര്യൻ സാറേ' എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

പാലക്കാട്: യൂത്ത് കോൺഗ്രസിന്റെ വിമർശിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യനെതിരെ 'യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്ക് എതിരെയുള്ള കേസുകൾ താങ്കളുടെ പ്രായത്തേക്കാൾ കൂടുതലാണ്'; പി.ജെ കുര്യനെതിരെ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്നം. 'Mr.പെരുന്തച്ചൻ കുര്യൻ സാറേ' എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരുടെ മേലുള്ള വ്യക്തിഗത കേസുകളുടെ എണ്ണം താങ്കളുടെ പ്രായത്തിനെക്കാളും കൂടുതൽ ആണ്. ഒരു വലിയ വിഭാഗം സമര പോരാട്ടങ്ങളുടെ ഭാഗമായി അഴിക്കുള്ളിലുമാണ്.
അങ്ങ് ദീർഘ കാലം പാർട്ടി നൽകിയ അധികാരത്തിന്റെ ശീതളമായ ഉന്നതങ്ങളിൽ ഇരുന്ന് അപ്പം തിന്ന് ക്ഷീണിച്ച് ഒടുവിൽ വിശ്രമ ജീവിതത്തിനിടക്ക് എല്ലിന്റിടയിൽ കുത്തുമ്പോ് പൊരിവെയിലത്തും പെരുമഴയത്തും അതേ പാർട്ടിക്ക് വേണ്ടി തെരുവിൽ സമരം ചെയ്ത് പൊലീസിന്റെ തല്ലുകൊണ്ട് തല പൊളിഞ്ഞാലും നട്ടെല്ല് വളയ്ക്കാതെ നിന്ന് പോരാടുന്ന യൂത്ത് കോൺഗ്രസ്‌കാരെ രാഷ്ട്രീയമായി സംരക്ഷിക്കാൻ ഉള്ള പ്രാഥമിക ഉത്തരവാദിത്തം കാണിച്ചില്ലെങ്കിലും പിന്നിൽ നിന്നും ഉളി എറിഞ്ഞു വീഴ്ത്തരുതേ എന്ന് അപേക്ഷിക്കുക അല്ല താക്കീത് ചെയ്യുന്നു ! അനുഗ്രഹിച്ചില്ലെങ്കിലും ഉപദ്രവിക്കരുതേ കുര്യൻ സാറേ... അപ്പോ ശെരി സാറേ- അജാസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
Adjust Story Font
16

