Quantcast

യുഡിഎഫിനെ ഒറ്റുകൊടുക്കരുത്: ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

'ഫിറോസെന്ന വ്യക്തിക്കാണ് ജനങ്ങൾ വോട്ട്‌ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഫിറോസ്‌ എന്ന വ്യക്തിയെ ഫേസ്‌ ബുക്ക്‌ ഉപയോഗിക്കുന്നവർക്കല്ലാതെ എത്ര പേർക്ക്‌ അറിയാം?'

MediaOne Logo

Web Desk

  • Published:

    5 May 2021 4:21 AM GMT

യുഡിഎഫിനെ ഒറ്റുകൊടുക്കരുത്: ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്
X

തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും തവനൂർ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയുമായ ഇ പി രാജീവ്. ശത്രുക്കളിൽ നിന്ന് അക്രമങ്ങൾ ഉണ്ടാകുമ്പോൾ വാല് മുറിച്ചോടുന്ന പല്ലിയെ പോലെ ഫിറോസ്‌ കുന്നംപറമ്പിൽ മാറരുതെന്നാണ് ഇ പി രാജീവ് ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഫിറോസ് യുഡിഎഫിനെ വിമര്‍ശിച്ചതിന് മറുപടി നല്‍കുകയാണ് രാജീവ്.

തവനൂരില്‍ യുഡിഎഫ് ഒരു മുന്നൊരുക്കവും നടത്തിയില്ലെന്നും ഫിറോസ് എന്ന വ്യക്തിക്കാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നുമായിരുന്നു കുന്നംപറമ്പിലിന്‍റെ വിശദീകരണം. വിശക്കുന്നവന് ഭക്ഷണം കൊടുത്തതുകൊണ്ടാണ് കേരളത്തില്‍ ഇടത് തരംഗമുണ്ടായത്. മുഖ്യമന്ത്രിയുടെ ചിട്ടയായ ഭരണ മികവ് നമ്മള്‍ കണ്ടതാണെന്ന് ഫിറോസ് പുകഴ്ത്തുകയും ചെയ്തു. പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ മറുപടി.

ഫിറോസിന്‍റെ പ്രസ്താവനകൾ തീർത്തും ബാലിശവും ദൗർഭാഗ്യകരവുമാണ്. തവനൂരിലെ കോൺഗ്രസിലെ ഒരാൾ പോലും ആവശ്യപ്പെടാതെ യുഡിഎഫ് നേതൃത്വം അടിച്ചേൽപ്പിച്ച സ്ഥാനാർഥിയാണ് ഫിറോസ്‌. ചാരിറ്റി പ്രവർത്തകൻ എന്നല്ലാതെ വ്യക്തമായ ഒരു രാഷ്ട്രീയ പശ്ചാത്തലവും അദ്ദേഹത്തിനില്ല. എന്നിട്ട് പോലും കോൺഗ്രസും ലീഗും അദ്ദേഹത്തിനായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. ഫിറോസെന്ന വ്യക്തിക്കാണ് ജനങ്ങൾ വോട്ട്‌ നൽകിയത്‌ എന്ന രൂപത്തിൽ അദ്ദേഹം സംസാരിച്ചു. ഫിറോസ്‌ എന്ന വ്യക്തിയെ ഫേസ്‌ ബുക്ക്‌ ഉപയോഗിക്കുന്നവർക്കല്ലാതെ എത്ര പേർക്ക്‌ അറിയാമെന്ന് ഫിറോസ്‌ ചിന്തിക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

ശത്രുക്കളിൽ നിന്ന് അക്രമങ്ങൾ ഉണ്ടാകുമ്പോൾ വാല് മുറിച്ചോടുന്ന പല്ലിയെ പോലെ ഫിറോസ്‌ കുന്നംപറമ്പിൽ മാറരുത്‌. യു.ഡി.എഫ്‌ പ്രവർത്തകർ ഏറെ നിരാശരായ സന്ദർഭമാണിപ്പോൾ. ഫിറോസ്‌ ഇന്ന് ചില മാധ്യമങ്ങൾക്ക്‌ നൽകിയ പ്രസ്താവനകൾ തീർത്തും ബാലിശവും ദൗർഭാഗ്യകരവുമാണ്.

തവനൂരിലെ കോൺഗ്രസിൽ നിന്നും ഒരാൾ പോലും ആവശ്യപ്പെടാതെ യു.ഡി.എഫിന്റെ സംസ്ഥാന നേതൃത്വം അടിച്ചേൽപ്പിച്ച സ്ഥാനാർത്ഥിയാണ് ഫിറോസ്‌. ചാരിറ്റി പ്രവർത്തകൻ എന്നതിൽ കവിഞ്ഞ്‌ വ്യക്തമായ ഒരു രാഷ്ട്രീയ പശ്ചാത്തലവും അദ്ദേഹത്തിനില്ല. എന്നിട്ടു പോലും അദ്ദേഹം തവനൂരിൽ വന്നിറങ്ങിയത്‌ മുതൽ കോൺഗ്രസും ലീഗും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. യു.ഡി.എഫിൽ അനൈക്യം എന്ന് ഫിറോസ്‌ പറഞ്ഞത്‌ തീർത്തും തെറ്റായ വസ്തുതയാണ്. സജീവമായി പ്രവത്തിച്ച ഒരാളെന്ന നിലക്ക്‌ എനിക്ക്‌ ആധികാരികമായിത്തന്നെ അത്‌ പറയാൻ കഴിയും.

ഫിറോസെന്ന വ്യക്തിക്കാണ് ജനങ്ങൾ വോട്ട്‌ നൽകിയത്‌ എന്ന രൂപത്തിൽ അദ്ദേഹം സംസാരിച്ചു. ഫിറോസ്‌ എന്ന വ്യക്തിയെ ഫേസ്‌ ബുക്ക്‌ ഉപയോഗിക്കുന്നവർക്കല്ലാതെ എത്ര പേർക്ക്‌ അറിയാമെന്ന് ഫിറോസ്‌ ചിന്തിക്കണം.

രാജാവിന് ചുറ്റുമിരുന്ന് മംഗള ഗാനം പാടുന്ന കൊട്ടാരം വിദൂഷകരുടെ പിടിയിൽ നിന്ന് മോചിതനായിക്കൊണ്ട്‌ ഫിറോസ്‌ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ പഠിക്കണം. പലതിൽ നിന്നും രക്ഷ നേടാൻ ഫിറോസിനു വേണ്ടി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഈ കൊറോണക്കാലത്തും തവനൂരിലെ ഓരോ വീട്ടിലും കയറിയിറങ്ങി വോട്ടഭ്യർത്ഥിച്ച, പോസ്റ്ററൊട്ടിച്ച, പണം ചെലവഴിച്ച യു.ഡി.എഫ്‌ പ്രവർത്തകരെ ഒറ്റു കൊടുക്കരുത്‌.

ശത്രുക്കളിൽ നിന്ന് അക്രമങ്ങൾ ഉണ്ടാകുമ്പോൾ വാലു മുറിച്ചോടുന്ന പല്ലിയെ പോലെ ഫിറോസ്‌ കുന്നംപറമ്പിൽ മാറരുത്‌.

യു. ഡി. എഫ്‌ ...

Posted by EP Rajeev on Tuesday, May 4, 2021

TAGS :

Next Story