Quantcast

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; എ ഗ്രൂപ്പിൽ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ മത്സരിക്കും

രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ ഐ ഗ്രൂപ്പില്‍ നിന്ന് അബിന്‍ വര്‍ക്കി മത്സരിക്കും

MediaOne Logo

Web Desk

  • Updated:

    2023-06-13 08:24:11.0

Published:

13 Jun 2023 7:07 AM GMT

Youth Congress President Election; Rahul Mamkootathil will contest from Group A
X

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗ്രൂപ്പുകളുടെ പോര് ഉറപ്പായി. എ ഗ്രൂപ്പ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ട ഗ്രൂപ്പ് യോഗത്തിലാണ് ധാരണയുണ്ടായത്. രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ ഐ ഗ്രൂപ്പില്‍ നിന്ന് അബിന്‍ വര്‍ക്കി മത്സരിക്കും. കെ സി വേണുഗോപാല്‍ പക്ഷത്തുനിന്ന് ബിനു ചുള്ളിയിലും നാമനിർദേശ പത്രിക നല്‍കും.

എ ഗ്രൂപ്പില്‍ നിന്ന് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മൂന്ന് പേര്‍ രംഗത്ത് വന്നതോടെയാണ് മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇടപെട്ട് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. ഇപ്പോഴത്തെ അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പിന്തുണച്ച രാഹുല്‍ മാങ്കൂട്ടത്തിനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ്. മുതിര്‍ന്ന നേതാക്കള്‍ക്കിടയിലും രണ്ട് അഭിപ്രായമുണ്ടായതാണ് ചര്‍ച്ചകള്‍ നീളാനുള്ള കാരണം.

ആദ്യ ഘട്ടത്തില്‍ മത്സരിക്കാന്‍ തയ്യാറെടുത്തിരുന്ന കെ.എം അഭിജിത്ത്, ജെ.എസ് അഖില്‍ എന്നിവര്‍ ഇനി നോമിനേഷന്‍ സമര്‍പ്പിക്കരുതെന്നും തീരുമാനമായി. ചര്‍ച്ചയുടെ തീരുമാനമായി ഇക്കാര്യം ഇവരെ അറിയിച്ചു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഗ്രൂപ്പില്‍ നിന്ന് ഒറ്റ സ്ഥാനാര്‍ഥി മാത്രം മതിയെന്ന നിലപാടിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും എത്തിയിരിക്കുന്നത്.

പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ ലഭിക്കുന്ന വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് വൈസ് പ്രസിഡന്‍റുമാരേയും നിശ്ചയിക്കുന്നത്. അതിനാല്‍ രാഹുലിനെ എതിര്‍ക്കുന്ന ഗ്രൂപ്പിലെ തന്നെ ഒരു വിഭാഗം എസ്.സി, ഒ.ബി.സി, മൈനോരിറ്റി റിസര്‍വേഷനിലെ വൈസ് പ്രസിഡന്‍റ് സ്ഥാനം ലക്ഷ്യമിട്ട് നോമിനേഷന്‍ കൊടുക്കാന്‍ ആലോചിക്കുന്നുണ്ട്.

രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ ഐ ഗ്രൂപ്പില്‍ നിന്ന് അബിന്‍ വര്‍ക്കിയും കെസി വേണുഗോപാല്‍ പക്ഷത്ത് നിന്ന് ബിനു ചുള്ളിയിലും മത്സരരംഗത്ത് എത്തുന്നതോടെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ ഗ്രൂപ്പ് പോര് കനക്കുമെന്നുറപ്പാണ്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസില്‍ ശക്തി എ ഗ്രൂപ്പിനായതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തിൽ തന്നെ അധ്യക്ഷനാകാനാണ് സാധ്യത. വി.ഡി സതീശന്‍റെ പിന്തുണയും രാഹുലിനാണ്.

TAGS :

Next Story