'മരണവ്യാപാരിയായി മന്ത്രി മാറി': ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വസതിയുടെ വാതിലിൽ റീത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
മന്ത്രി രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധം ശക്തമാക്കുമെന്നും യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. ഗേറ്റിന്റെ പൂട്ടു പൊളിച്ച് പ്രവർത്തകർ അകത്തു കയറി. പ്രവർത്തകർ മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി ഉന്തും തള്ളും നടന്നു.
നിരന്തരമയാ ചികിത്സാ പിഴവ് പരാതികളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. മന്ത്രി രാജിവെയ്ക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധം ശക്തമാക്കുമെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു. മന്ത്രി മരണവ്യാപാരിയായി മന്ത്രി മാറിയെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.
കൂടുതൽ പൊലീസുകാരെത്തി പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കാൻ ശ്രമം നടത്തിയെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിരോധിച്ചു. ബല പ്രയോഗത്തിലൂടെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞു. വാഹനത്തിന്റെ ഡോർ തകർത്ത് മുഴുവൻ പ്രവർത്തകരും പുറത്തിറങ്ങി. വാഹനത്തിനു മുന്നിൽ പ്രവർത്തകർ കുത്തിയിരുന്നു. ഡിസിപി ഉൾപ്പെടെ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തി.
അതേസമയം, ഔദ്യോഗിക വസതിയിലേക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ചിൽ പൊലീസിന് ഉണ്ടായത് ഗുരുതര വീഴ്ച. പ്രതിഷേധക്കാർ എത്തിയപ്പോൾ പൊലീസ് ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് മന്ത്രി വസതിയിലെ സുരക്ഷാ ജീവനക്കാർ മാത്രം. പൊലീസ് എത്തിയത് 15 മിനിറ്റ് കഴിഞ്ഞ്
Adjust Story Font
16

