'എവിടെ മത്സരിച്ചാലും ജാതി, മത ഭേദമന്യേ ഇരുകയ്യും നീട്ടി മുഹമ്മദ് ഷിയാസിനെ സ്വീകരിക്കും': പിന്തുണയുമായി യൂത്ത് കോൺഗ്രസ്
കോൺഗ്രസ് സ്ഥാനാർഥി നിർണയം നീളുന്നതിനിടെയാണ് ഷിയാസിനെ പിന്തുണച്ചു യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്

കൊച്ചി: മുഹമ്മദ് ഷിയാസിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല പ്രസിഡന്‍റ് സിജോ ജോസഫ്. ഷിയാസ് മികച്ച ഡിസിസി പ്രസിഡന്‍റ് ആണെന്നും അൽപ സമയത്തിനുള്ളിൽ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നും സിജോ ജോസഫ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
കോൺഗ്രസ് സ്ഥാനാർഥി നിർണയം നീളുന്നതിനിടെയാണ് ഷിയാസിനെ പിന്തുണച്ചു യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്. പല മണ്ഡലങ്ങളിലേക്കും ഷിയാസിന്‍റെ പേര് പരിഗണിക്കുന്നുണ്ട്. എവിടെ മത്സരിച്ചാലും ജാതി, മത ഭേദമന്യേ ഇരുകയ്യും നീട്ടി കോൺഗ്രസ് പ്രസിഡന്‍റിനെ സ്വീകരിക്കുമെന്നതിൽ തർക്കമില്ല.
എതിർ സ്ഥാനാർഥി ക്യാമ്പുകൾ തോൽവി ഭയന്ന് പല തെറ്റായ സന്ദേശങ്ങളും പുറത്തു വിടുന്നുണ്ട്. എന്നാൽ ഇതിനൊന്നും യഥാർഥ്യമില്ലെന്നുള്ളത് വരും ദിവസങ്ങളിൽ വോട്ടർമാർ തെളിയിക്കുമെന്നും സിജോ ജോസഫ് വ്യക്തമാക്കി.
Adjust Story Font
16

