കോഴിക്കോട്ട് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; സുഹൃത്തും സംഘവും പിടിയിൽ
കക്കാടം പൊയിലിന് സമീപത്തെ രഹസ്യകേന്ദ്രത്തിൽ നിന്നാണ് റഹീസിനെ കണ്ടെത്തിയത്

കോഴിക്കോട്: നടക്കാവിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കക്കാടം പൊയിലിന് സമീപത്തെ രഹസ്യകേന്ദ്രത്തിൽ നിന്നാണ് റഹീസിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തെയും പൊലീസ് പിടികൂടി.വയനാട് സ്വദേശി റഹീസിനെ സുഹൃത്തായ സിനാന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പുലർച്ചെയാണ് തട്ടിക്കൊണ്ടു പോയത്.
നടക്കാവ് സെയിൽ ടാക്സ് ഓഫീസിനു സമീപമുള്ളജവഹർനഗർ കോളനിയിൽ പുലർച്ചെയാണ് സംഭവം.റഹീസിനെ തട്ടിക്കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
Next Story
Adjust Story Font
16

