ഡോക്ടർമാരുടെ നിയമനത്തിൽ മലപ്പുറത്തോടുള്ള അവഗണന; പ്രതിഷേധവുമായി യുവജന സംഘടനകൾ
ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന മഞ്ചേരിയിൽ പോലും ഡോക്ടറെ നിയമിച്ചില്ല

കോഴിക്കോട്: ഡോക്ടർമാരുടെ നിയമനത്തിൽ മലപ്പുറത്തോടുള്ള അവഗണനക്കെതിരെ പ്രതിഷേധവുമായി യുവജന സംഘടനകൾ. 202 ഡോക്ടർമാരുടെ തസ്തികകളിൽ മലപ്പുറത്തിന് 4 എണ്ണം മാത്രമാണ് ലഭിച്ചിരുന്നത്. നിയമനത്തിലെ അവഗണനക്കെതിരെ മീഡിയവൺ വാർത്ത നൽകിയിരുന്നു. പിന്നാലെയാണ് പ്രത്യക്ഷ സമരത്തിന് യുവജന സംഘടനകൾ ഒരുങ്ങുന്നത്.
ജനസംഖ്യാനുപാതികമായി ആരോഗ്യ സംവിധാനങ്ങൾ ജില്ലയിലില്ലാതെ പ്രതിസന്ധി തുടരുമ്പോഴാണ് വീണ്ടും സർക്കാരിറിന്റെ ഈ അവഗണന. ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന മഞ്ചേരിയിൽ പോലും ഒരു ഡോക്ടറെ നിയമിച്ചില്ല. ഇ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് 595 ഡോക്ടർ തസ്തികകൾ സൃഷ്ടിക്കാനുള്ള പ്രൊപ്പോസൽ നൽകിയിട്ടുണ്ടെന്നാണ് ജില്ലയിലെ ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം.
Next Story
Adjust Story Font
16

