Quantcast

എറണാകുളം കതൃക്കടവ് ബാറില്‍ യുവാവിന് കുത്തേറ്റ സംഭവം; എക്‌സൈസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

ബാര്‍ ഉടമയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകള്‍

MediaOne Logo

Web Desk

  • Published:

    1 July 2025 10:08 AM IST

എറണാകുളം കതൃക്കടവ് ബാറില്‍ യുവാവിന് കുത്തേറ്റ സംഭവം; എക്‌സൈസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി
X

എറണാകുളം: കതൃക്കടവ് ബാറില്‍ യുവാവിന് കുത്തേറ്റ കേസില്‍ എക്‌സൈസ് സംഘം എക്‌സൈസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇടശേരി മാന്‍ഷന്‍ ഹോട്ടലിന്റെ ബാര്‍ ഉടമയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുകള്‍. അനുവദിച്ച സമയത്തിനപ്പുറവും, അനുവദിച്ച സ്ഥലത്തിന് പുറത്തും മദ്യം വിളമ്പിയെന്ന് റിപ്പോര്‍ട്ടില്‍. ഡിജെ പാര്‍ട്ടിക്കിടെ കുത്തേറ്റ യുവാവിനെയും സംഘം ചോദ്യം ചെയ്യും.

റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ എക്‌സൈസ് കമ്മീഷ്ണര്‍ സ്വീകരിക്കും. ബാറില്‍ വെച്ചുണ്ടായ 2024 ലെ വെടിവെപ്പിന് ശേഷം ഇടക്കിടെ എക്‌സൈസ് പരിശോധന നടത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ബാറില്‍ വെച്ച് യുവാവിനെ വൈന്‍ ക്ലാസ് കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചത്. ശനിയാഴ്ചഡിജെ പാര്‍ട്ടിക്ക് എത്തിയ യുവതിയോട് യുവാവ് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് സംഘഷമുണ്ടായത്. തുടര്‍ന്നാണ് യുവതി വൈന്‍ ഗ്ലാസ് ഉപയോഗിച്ച് യുവാവിനെ കുത്തിയത്.

TAGS :

Next Story