Quantcast

സഹോദരിയോട് മോശമായി സംസാരിച്ചതിനെ തുടർന്ന് തർക്കം; തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു

സംഭവ ശേഷം പ്രതി രക്ഷപ്പെട്ടു

MediaOne Logo

Web Desk

  • Published:

    13 Dec 2025 7:22 AM IST

സഹോദരിയോട് മോശമായി സംസാരിച്ചതിനെ തുടർന്ന് തർക്കം; തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു
X

തൃശൂർ: തൃശൂർ പറപ്പൂക്കരയിൽ യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാളെ കുത്തിക്കൊന്നു. പറപ്പൂക്കര ഉന്നതിയിലെ പാണ്ടിയത്ത് വീട്ടിൽ മദനൻ്റെ മകൻ അഖിൽ (28 ) ആണ് മരിച്ചത്. അയൽവാസിയായ രോഹിത്ത് ആണ് കുത്തിയത് ,

സംഭവ ശേഷം പ്രതി ബൈക്കിൽ രക്ഷപ്പെട്ടു.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. രോഹിത്തിൻ്റെ സഹോദരിയോട് അഖിൽ മോശമായി സംസാരിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

TAGS :

Next Story