Quantcast

പ്രവാസി വ്യവസായിയെ വധിക്കാന്‍ ശ്രമിച്ച കേസ്; യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

ഗള്‍ഫില്‍ നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ആക്രമണം

MediaOne Logo

Web Desk

  • Published:

    28 Oct 2026 8:42 PM IST

പ്രവാസി വ്യവസായിയെ വധിക്കാന്‍ ശ്രമിച്ച കേസ്; യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി
X

ന്യൂഡല്‍ഹി: യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. പ്രവാസി വ്യവസായിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ ഹരജിയാണ് തള്ളിയത്. നേരത്തെ, കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയും ഹൈക്കോടതിയും ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിന്റെ ഗൗരവവും പ്രതിക്കെതിരെയാ മുന്‍കാല കേസുകളും പരിഗണിച്ചാണ് കോടതികള്‍ ജാമ്യം നിഷേധിച്ചത്. നിലവില്‍ ഒളിവില്‍ കഴിയുന്ന ഖാദര്‍ കരിപ്പൊടിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

പള്ളിക്കര സ്വദേശിയായ അബ്ദുല്‍ അഹദിനെ ആക്രമിച്ച സംഭവത്തില്‍ ഖാദറിന് പുറമെ റാഷിദ് എന്ന സാക്കി, അഷ്‌റഫ് എന്നിവര്‍ക്കെതിരെയും കാസര്‍കോട് ടൗണ്ട പൊലീസ് കേസെടുത്തിരുന്നു. ഗള്‍ഫില്‍ നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ആക്രമണം. അബ്ദുല്‍ അഹദിന് മുഖത്തും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

ഖാദര്‍ കരിപ്പൊടിയും സംഘവും ചേര്‍ന്ന് ഇന്റര്‍ലോക്ക് കട്ടകള്‍ ഉപയോഗിച്ച് ആക്രമിച്ചുവെന്നും പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും അഹദ് പരാതിപ്പെട്ടിരുന്നു. ഖാദര്‍ കരിപ്പൊടിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളുണ്ടെന്നാണ് വിവരം. ഇതാണ് മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ തിരിച്ചടി വിളിച്ചുവരുത്തിയത്. ഏഴ് വര്‍ഷം വരെ തടവ് ലഭിച്ചേക്കാവുന്ന വകുപ്പുകളും പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.

TAGS :

Next Story