യുവതിയെ ക്രൂരമായി മർദിച്ച കേസിൽ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കസ്റ്റഡിയിൽ
യുവമോർച്ച എറണാകുളം ജില്ല ജനറൽ സെക്രട്ടറി ഗോപു പരമശിവനാണ് മരട് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്

കൊച്ചി: യുവതിയെ ക്രൂരമായി മർദിച്ച കേസിൽ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവൻ കസ്റ്റഡിയിൽ. മരട് പൊലീസ് ആണ് യുവമോർച്ച നേതാവിനെ കസ്റ്റഡിയിലെടുത്തത്. മൊബൈലിന്റെ ചാർജർ കേബിൾ ഉപയോഗിച്ചായിരുന്നു മർദനം.
യുവതിയും ഗോപുവും സുഹൃത്തുക്കളായിരുന്നു.തർക്കത്തെ തുടർന്ന് ഗോപു യുവതിയെ ക്രൂരമായി മർദിക്കുകയായിരുന്നു. മുതുകിലും കൈ-കാലുകളിലും മർദനമേറ്റതിന്റെ പാടുകൾ ഉണ്ട്. യുവതി മരട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയതിന്റെ അടിസ്ഥാനത്തിലാണ് ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Next Story
Adjust Story Font
16

