സി.എ ഇന്‍റര്‍ക്രാഷ് കോഴ്‍സുമായി ഐ.ബി.എഫ് സി.എ അക്കാദമി
ക്ലാസുകള്‍ ഫെബ്രുവരി 15 മുതല്‍; ഫീസ് 9999 രൂപ മാത്രം

2021 മെയ് മാസത്തില്‍ സി.എ ഇന്‍റര്‍മീഡിയറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സി.എ ഇന്‍റര്‍ക്രാഷ് കോഴ്‍സുമായി ഐ.ബി.എഫ്, സി.എ അക്കാദമി. അക്കാദമിയുടെ തളിപ്പറമ്പ് കാമ്പസിലാണ് ഒന്നരമാസം നീട്ടുനില്‍ക്കുന്ന ക്രാഷ് കോഴ്‍സിന് തുടക്കമാകുന്നത്. ഫെബ്രുവരി 15 ന് ക്ലാസുകള്‍ തുടങ്ങും. ഫെയ്സ് ടു ഫെയ്സ് ക്ലാസുകളാണ് അക്കാദമി നല്‍കുന്നത്. സീറ്റുകള്‍ പരിമിതമാണ്. കോഴ്സിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ഹോസ്റ്റല്‍ സൌകര്യം ലഭ്യമാണ്.
ചാര്‍ട്ടേഡ് അക്കൌണ്ടിംഗ് രംഗത്തെ, അതത് മേഖലകളിലെ വിദഗ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത് എന്നതാണ് ഈ ക്രാഷ് കോഴ്‍സിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കോര്‍പ്പറേറ്റ് ആന്‍റ് അദര്‍ ലോസ് സെക്ഷന്‍ സി.എ ഷാനില്‍ ഉസ്‍മാനും, ഇന്‍ഡയറക്ട് ടാക്സ് സി.എ അന്‍വര്‍ അബ്ബാസും നയിക്കും. കോസ്റ്റ് ആന്‍റ് മാനേജ്‍മെന്‍റ് അക്കൌണ്ടിംഗ് ക്ലാസുകള്‍ സിഎംഎ മുഹമ്മദും, ഡയറക്ട് ടാക്സ് ശ്രീകാന്ത് ടിയും നല്‍കും. Learn From Legends എന്നാണ് ഈ കോഴ്‍സിന് അക്കാദമി നല്‍കുന്ന വിശേഷണം പോലും. നിലവില്‍ ലീഡിംഗ് ഫാക്കല്‍റ്റികളുടെ നേതൃത്വത്തില്‍ സി.എ ഇന്‍റര്‍ ക്രാഷ് കോഴ്സ് നല്‍കുന്ന കേരളത്തിലെ ഏക സി.എ അക്കാദമിയാണ് ഐ.ബി.എഫ്.

ചാര്‍ട്ടേര്‍ഡ് അക്കൌണ്ടിംഗ് പഠനരംഗത്ത് കേരളത്തിലെ തന്നെ ഉന്നത നിലവാരമുള്ള സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഇന്ന് ഐ.ബി.എഫ്. മെയ് മാസത്തില്‍ നടക്കുന്ന സി. എ ഇന്‍റര്‍മീഡിയറ്റ് പരീക്ഷ എഴുതാനിരിക്കുന്നവര്‍ക്ക് മാത്രമല്ല, 2020 നവംബറില്‍ നടന്ന പരീക്ഷയില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാതെ പോയവര്‍ക്കും ഈ ക്രാഷ് കോഴ്‍സിന്‍റെ ഭാഗമാകാം. കൂടാതെ 2019 നവംബറില്‍ പരീക്ഷ എഴുതി പിന്നീട് കോവിഡ് വ്യാപനം കാരണം ക്രാഷ് കോഴ്‍സ് അറ്റന്‍ഡ് ചെയ്യാന്‍ സാധിക്കാതെ പഠനം പാതിവഴിയിലായി പോയവര്‍ക്കും, 2020 മെയ് മാസത്തില്‍ കോവിഡ് വ്യാപനവും ലോക്ക്ഡൌണും മൂലം പരീക്ഷ തന്നെ എഴുതാന്‍ സാധിക്കാതെ പോയവര്‍ക്കും, ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതിനാല്‍ പാഠഭാഗങ്ങള്‍ വേണ്ടത്ര മനസ്സിലായില്ലെന്ന് ആശങ്കപ്പെടുന്നവര്‍ക്കും ഈ ക്രാഷ് കോഴ്‍സിന്‍റെ ഭാഗമാകാം. മെയ് മാസത്തില്‍ നടക്കുന്ന സി.എ ഇന്‍റര്‍മീഡിയറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഈ ഒന്നരമാസത്തെ ക്രാഷ് കോഴ്‍സിന്‍റെ പ്രധാന ലക്ഷ്യം.
ഫെബ്രുവരി 15 ന് തുടങ്ങി മാര്‍ച്ച് 31 ന് അവസാനിക്കുന്ന രീതിയിലാണ് ക്ലാസുകള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. ടാക്സേഷന്‍ രണ്ട് വിഷയത്തിനും കൂടി 4500 രൂപയും കോസ്റ്റിംഗിനും ലോയ്ക്കും 4000 രൂപ വീതവും ആണ് ഫീസ്. പക്ഷേ, ഇത്തവണ ഒരു കോമ്പോ ഓഫര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഐ.ബി.എഫ് അക്കാദമി നല്‍കിയിട്ടുണ്ട്. ക്രാഷ് കോഴ്‍സ് കോമ്പോ ഓഫറില്‍ ചേര്‍ന്ന് പഠിക്കുകയാണെങ്കില്‍ 9999 രൂപ മാത്രം ഫീസായി വിദ്യാര്‍ത്ഥികള്‍ അടച്ചാല്‍ മതിയാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫോണ്‍: 8606332434,9947252434
Emai : info@ibfonline.in
Website: ibfonline.in
Adjust Story Font
16

