Quantcast

വിദേശ കോച്ചുമാർ അരങ്ങുവാഴുന്ന ഐഎസ്എല്ലിൽ ഖാലിദ് ജമീൽ മാജിക്

ജെറാഡ് നുസ് എന്ന സ്പാനിഷ് പരിശീലകന് കീഴിൽ ടീം മുടന്തി നിൽക്കുന്ന വേളയിലാണ് ഖാലിദ് ജമീൽ എന്ന ഇന്ത്യയ്ക്കാരൻ ടീമിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്.

MediaOne Logo

  • Published:

    27 Feb 2021 6:51 AM GMT

വിദേശ കോച്ചുമാർ അരങ്ങുവാഴുന്ന ഐഎസ്എല്ലിൽ ഖാലിദ് ജമീൽ മാജിക്
X

11 മത്സരങ്ങൾ, 12 പോയിന്റ്. ഖാലിജ് ജമീൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കോച്ചായി വരുന്ന വേളയിൽ ഹൈലാൻഡേഴ്‌സിന്റെ ഐഎസ്എൽ സ്ഥിതി ഇങ്ങനെയായിരുന്നു. പോയിന്റെ പട്ടികയിൽ ഏഴാം സ്ഥാനത്ത്. ജെറാഡ് നുസ് എന്ന സ്പാനിഷ് പരിശീലകന് കീഴിൽ ടീം മുടന്തി നിൽക്കുന്ന വേളയിലാണ് ഖാലിദ് ജമീൽ എന്ന ഇന്ത്യയ്ക്കാരൻ ടീമിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. പിന്നീട് ടീം നടത്തിയത് സ്വപ്‌നക്കുതിപ്പ്.

വെള്ളിയാഴ്ച കേരള ബ്ലാസ്റ്റേഴ്‌സിനെയും കെട്ടുകെട്ടിച്ചതോടെ, ലീഗിൽ നോർത്ത് ഈസ്റ്റിന്റെ സ്ഥിതിയിങ്ങനെ; 20 കളികൾ, എട്ട് ജയം, ഒമ്പത് സമനില, മൂന്ന് തോൽവി, 33 പോയിന്റ്. ടീം പ്ലേ ഓഫിലേക്ക്. ആദ്യ 11 കളികളിൽ നിന്ന് 12 പോയിന്റ് മാത്രമാണ് ടീം സ്വന്തമാക്കിയത് എങ്കിൽ അവസാന ഒമ്പത് മത്സരത്തിൽ ടീം നേടിയത് 21 പോയിന്റ്!

വിദേശകോച്ചുമാർ അരങ്ങുവാഴുന്ന സൂപ്പർ ലീഗിൽ ഒരിന്ത്യൻ ഫുട്‌ബോൾ ആരാധകന് ആഹ്ലാദിക്കാൻ ഇതിൽപ്പരം എന്തു വേണം. എല്ലാ ടീമും വിദേശ കോച്ചുകളെ തേടിപ്പോയ വേളയിലാണ് ജെറാദ് നുസ്സിന് പകരം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഖാലിദ് ജമീലിൽ വിശ്വാസമർപ്പിക്കുന്നത്. ആ വിശ്വാസം ഖാലിദ് ഇതുവരെ തെറ്റിച്ചില്ല.

ആന്റോണിയോ ഹബാസിന് കീഴിൽ എടികെ മോഹൻ ബഗാനും സെർജിയോ ലൊബേറയ്ക്കു കീഴിൽ മുംബൈ സിറ്റി എഫ്‌സിയും ലീഗിൽ കുതിപ്പ് നടത്തുമ്പോഴാണ് കറുത്ത കുതിരയായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഖാലിദിന് കീഴിൽ വരവറിയിച്ചത്.

മുൻ ഇന്ത്യൻ ഇന്റർനാഷണലായ ഖാലിദിന്റെ കോച്ചിങ് കരിയർ ആംരഭിക്കുന്നത് ഐലീഗിൽ മുംബൈ എഫ്‌സിക്കൊപ്പമാണ്. 2017ൽ ഐസ്വാൾ എഫ്‌സി പരിശീലകനായി. ഐസ്വാളിനെ ഐ ലീഗ് കിരീടം ചൂടിച്ചാണ് ഖാലിദ് ചരിത്രമെഴുതിയത്. ഇന്ത്യൻ ഫുട്‌ബോളിന്റെ ചരിത്രത്തിൽ ഐ ലീഗ് കിരീടം നേടുന്ന ആദ്യ വടക്കു കിഴക്കൻ ക്ലബായിരുന്നു ഐസ്വാൾ.

ഈസ്റ്റ്ബംഗാളിന്റെ പരിശീലനക്കുപ്പായമായിരുന്നു അടുത്തത്. 1.25 കോടിയുടെ റെക്കോർഡ് തുകയ്ക്കാണ് മാനേജ്‌മെന്റ് ഖാലിദിനെ വാങ്ങിയത്. പിന്നീട് ബഗാന്റെ വൈരികളായ മോഹൻബഗാനിൽ. 2019ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ അസിസ്റ്റന്റ് കോച്ചായി. ഹെഡ് കോച്ച് ജെറാർഡ് നുസ് ഇടയ്ക്കു വച്ച് ടീം വിട്ടതോടെയാണ് മുഴുവൻ സമയ പരിശീലകക്കുപ്പായം അണിയുന്നത്.

TAGS :

Next Story