നിയമസഭയില്‍ ടി.പിയുടെ ശബ്ദം ഉയരുമെന്ന് കെ.കെ രമ
''കേരളത്തിന് പുറത്ത് രാജീവ് ഗാന്ധിയുടെയും പാണക്കാട് തങ്ങളുടെയും ഫോട്ടോയുള്ള പോസ്റ്റർ പിടിച്ച് മത്സരിക്കുന്ന പാർട്ടിയാണ് സി.പി.എം''

ഇത്തവണ നിയമസഭയിൽ ടി.പി ചന്ദ്രശേഖരന്റെ ശബ്ദമുയരുമെന്ന് വടകരയിലെ ആര്‍.എം.പി സ്ഥാനാർഥി കെ കെ രമ മീഡിയവണിനോട് പറഞ്ഞു. സി.പി.എമ്മിന്റെ ഫാസിസ്റ്റ് നിലപാടിനെരായ പോരാട്ടമായിരിക്കും വടകരയിൽ നടക്കുകയെന്നും കെ.കെ രമ പറഞ്ഞു.
കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിനൊപ്പം വോട്ട് തേടുന്ന സി.പി.എം, ആർ.എം.പിയെ യു.ഡി.എഫ് പിന്തുണക്കുന്നതിൽ എതിർപ്പുയർത്തുന്നതെന്തിനാണ്. തെരഞ്ഞെടുപ്പില്‍ ചരിത്രപരമായ മുന്നേറ്റം വടകരയിൽ സംഭവിക്കുമെന്നും രമ പറഞ്ഞു.
ദേശീയ തലത്തിൽ രാജീവ് ഗാന്ധിയുടെയും പാണക്കാട് തങ്ങളുടെയും ഫോട്ടോയുള്ള പോസ്റ്റർ പിടിച്ച് മത്സരിക്കുന്ന പാർട്ടിയാണ് സി.പി.എം. കോണ്‍ഗ്രസും ലീഗുമുള്ള മുന്നണിയില്‍ സി.പി.എം മത്സരിക്കുന്നു. കേരളത്തിൽ മാത്രമെ ഇതിന് മാറ്റമുള്ളു. സി.പി.എമിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ കേരളത്തിൽ വിശാലമായ മതേതര ജനാധിപത്യ മുന്നണി വളർന്ന് വരണമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും രമ പറഞ്ഞു.
Adjust Story Font
16

