സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പം; ശബരിമല വിധി നടപ്പാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി
വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസും ബി.ജെ.പിയും ചേർന്ന് നടത്തുന്നതെന്നും കോടിയേരി പറഞ്ഞു

ശബരിമല വിധി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ. സർക്കാർ വിശ്വാസികൾക്കൊപ്പമാണെന്നും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസും ബി.ജെ.പിയും ചേർന്ന് നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്നാണ് യെച്ചൂരി പറഞ്ഞതെന്നും കോടിയേരി മീഡിയവണിനോട് പറഞ്ഞു.
ആര്‍.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കറിന്‍റെ പ്രസ്താവനക്ക് പിന്നിൽ ഗൂഢാലോചനയെന്ന് കോടിയേരി പറഞ്ഞു. സി.പി.എമ്മിന് ആരുമായും ബന്ധമില്ല. പ്രസ്താവന യു.ഡി.എഫിനെ സഹായിക്കാനാണെന്നും കോടിയേരി പറഞ്ഞു.
ആർ.എസ്.എസിലും ബി.ജെ.പിയിലും സംഘർഷങ്ങളുണ്ട്. അതിൽ ഏതോ സംരക്ഷണം കിട്ടാനാണ് സി.പി.എമ്മിനെതിരെ ബാലശങ്കര്‍ വിമർശനം ഉന്നയിച്ചതെന്നും കോടിയേരി പറഞ്ഞു. ഐഫോണ്‍ വിവാദം നേതാക്കളെ അപഹസിക്കുന്നതിന് വേണ്ടിയാണെന്നും വിനോദിനിയുടെ കയ്യിലുള്ളത് പണം കൊടുത്ത് വാങ്ങിയ ഫോണാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ഇടതുമുന്നണിക്ക് ഭരണതുടർച്ച വേണമെന്ന ജനങ്ങൾ ആഗ്രഹിക്കുന്നു. ഐക്യജനാധിപത്യമുന്നണിയിൽ ഐക്യവും ഇല്ല ജനാധിപത്യവും ഇല്ല. നേമത്ത് ശക്തനെ നിർത്തുമെന്ന് പറഞ്ഞു. അത്ര ശക്തൻ ഒന്നും അല്ല പലയിടങ്ങളിലും തോറ്റ ആളാണ്.പി.സി തോമസ് _ പി.ജെ ജോസഫ് ലയനം ആർ.എസ് . എസിന്‍റെ പദ്ധതിയാണ്. പി.ജെ ജോസഫിനെ കൂടി താമസിയാതെ എൻ.ഡി.എയിൽ എത്തിക്കും. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്തലാണ് ആർ.എസ്.എസ് ലക്ഷ്യം. സുരേന്ദ്രൻ പറഞ്ഞ 35 സീറ്റുകൾ ഇതൊക്കെയാണ്. ജോസ് കെ മാണി വിഭാഗത്തിന് അനർഹമായി സീറ്റ് നൽകിയിട്ടില്ല. യു.ഡി.എഫിനെ ദുർബലപ്പെടുത്താനായാണ് ജോസ് കെ.മാണി വിഭാഗത്തെ എൽ.ഡി.എഫിൽ എത്തിച്ചതെന്നും കോടിയേരി പറഞ്ഞു.
Adjust Story Font
16

