Quantcast

റണ്‍ മെഷീന്‍ തകരാറിലോ; കോലിക്ക് കഷ്ടകാലം

വിരാട് കോലിക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

MediaOne Logo

  • Published:

    5 March 2021 10:04 AM GMT

റണ്‍ മെഷീന്‍ തകരാറിലോ; കോലിക്ക് കഷ്ടകാലം
X

ഇംഗ്ലണ്ടുമായുള്ള നാലാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായതോടെ നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് കോലി. കഴിഞ്ഞ കുറച്ചു മത്സരങ്ങളായി ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ് ഇന്ത്യന്‍ നായകന്‍. ഈ മത്സരത്തോടെ കോലി പൂജ്യത്തില്‍ പുറത്തായതില്‍ പല റെക്കോര്‍ഡുകളാണിട്ടത്.

  • 2014ന് (പട്ടൗഡി ട്രോഫി) ശേഷം ആദ്യമായാണ് കോലി ഒരു സീരീസില്‍ രണ്ടു തവണ പൂജ്യത്തിന് പുറത്താകുന്നത്.

  • ഇതോടെ ടെസ്റ്റ് കരിയറില്‍ കോലിയുടെ ഡക്കിന്‍റെ എണ്ണം 12 ആയി.

  • ഇംഗ്ലണ്ടിനെതിരേ ഇതുവരെ അഞ്ചു പ്രാവശ്യം കോലി പൂജ്യത്തിന് പുറത്തായിട്ടുണ്ട്.

  • ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ ഏഴ് ഇന്നിംഗ്‌സില്‍ മൂന്ന് പ്രാവശ്യവും കോലിക്ക് റണ്ണൊന്നും എടുക്കാനായില്ല.

  • ഇന്നത്തെ വിക്കറ്റ് നേട്ടത്തോടെ ബെന്‍ സ്റ്റോക്ക്‌സ് ഇതുവരെ കോലിയെ അഞ്ചു പ്രാവശ്യം പുറത്താക്കി. ഇതിനു മുമ്പ് ഈ നേട്ടം പാറ്റ് കമ്മിന്‍സ്, മൊയീന്‍ അലി, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ നേടിയിട്ടുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇതിലും വലിയ മോശം ഫോമില്‍ നിന്ന് റെക്കോര്‍ഡ് പ്രകടനത്തിലേക്ക് തിരിച്ചുവന്ന ചരിത്രമുള്ള താരമാണ് കോലി. ഇന്ത്യയുടെ റണ്‍ മെഷീന്‍റെ ആ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ആരാധകര്‍.

TAGS :

Next Story