ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ല; കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി
രണ്ട് ബ്ലോക്ക് കമ്മറ്റി പ്രസിഡന്‍റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്‍റുമാരും രാജിവെച്ചു

കൊല്ലത്ത് കോൺഗ്രസില്‍ കൂട്ടരാജി. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് കമ്മറ്റി പ്രസിഡന്‍റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്‍റുമാരും രാജിവെച്ചു.
കൊല്ലം മണ്ഡലത്തില്‍ സുപരിചിതയായ ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ഥിയായി പരിഗണിക്കാത്തതിനെ ചൊല്ലിയാണ് പ്രതിഷേധം. മണ്ഡലത്തിന് പുറത്തുള്ളവരെ സ്ഥാനാര്‍ഥിയാക്കരുത്. ബിന്ദു കൃഷ്ണക്ക് സീറ്റ് നിഷേധിച്ചാല്‍ കൊല്ലം ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളെയും ബാധിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊല്ലത്ത് ഇതിനകം ബിന്ദു കൃഷ്ണക്കായി ചുവരെഴുത്ത് വരെ തുടങ്ങിയിരുന്നു.
ये à¤à¥€ पà¥�ें- 'ഈ മകളെ തന്നില്ലെങ്കില്‍ വോട്ടില്ല'; പ്രവര്‍ത്തകരുടെ സ്നേഹത്തിന് മുന്‍പില്‍ കണ്ണീരണിഞ്ഞ് ബിന്ദു കൃഷ്ണ
പുനലൂരിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും രാജിവെച്ചു. ഡിസിസി ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളുമാണ് രാജിവെച്ചത്. ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് രാജി. ലീഗ് സ്ഥാനാര്‍ഥിയാണെങ്കില്‍ പുനലൂരിൽ യുഡിഎഫ് മൂന്നാമതെത്തുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.
Adjust Story Font
16

